ബാലുശേരി: ബാലുശേരി ടൗണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ പറമ്പിൽ വളർന്ന കാടും കുറ്റിച്ചെടികളും നടപ്പാതയിലേക്ക് പടർന്നു കയറിയതിനെ തുടർന്ന് കാൽനടയാത്രക്കാർക്ക് ദുരിതം.
നടപ്പാതയുടെ വലിയൊരു ഭാഗം കാടും ചെടികളും കൈയടക്കിയതിനാൽ യാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സ്കൂൾ വിദ്യാര്‍ഥികള്‍, വയോജനങ്ങൾ, സ്ത്രീകൾ എന്നിവരാണ് കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.കാടും കുറ്റിച്ചെടികളും നീക്കം ചെയ്ത് ഫുട്പാത്ത് യാത്രയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.